Sun. Feb 23rd, 2025
മുംബൈ:

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്‌സിലെ ഒരു ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച ആത്മഹത്യ ചെയ്തു. ജെറ്റ് എയർവേയ്സിലെ സീനിയർ ടെക്നീഷ്യനായ ശൈലേഷ് കുമാർ സിങ് (53) ആണ് മുംബൈയിലെ നല്ലസൊപ്പാരയിലെ തന്റെ വസതിയിലെ ടെറസ്സിൽ നിന്നും ചാടി മരിച്ചത്.

ശൈലേഷ് കുമാർ സിങ്ങിന് വയറ്റിൽ കാൻസർ ആയിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നു വർഷമായിട്ടുള്ള രോഗം കഴിഞ്ഞ നാലുമാസമായി അധികരിച്ച അവസ്ഥയിലായിരുന്നു. സിങ്ങിന് മാർച്ച് മുതൽ ശമ്പളം കിട്ടിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 15 വർഷമായി ജെറ്റ് എയർവേയ്‌സിൽ ജോലി ചെയ്തുവരികയായിരുന്നു സിങ്. സിങ്ങിന്റെ മൂത്ത പുത്രനായ സൌരഭ് സിങ്ങും ജെറ്റ് എയർ‌വേയ്‌സിലാണു ജോലി ചെയ്തിരുന്നത്. രണ്ടുപേർക്കും ശമ്പളം കിട്ടിയിരുന്നില്ല.

ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സിങ്ങ് വെള്ളിയാഴ്ച തിരിച്ച് വീട്ടിലെത്തിയിരുന്നു.

അദ്ദേഹത്തിനു ഭാര്യയും രണ്ട് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *