Fri. Nov 15th, 2024

കൊ​ച്ചി:

സു​രേ​ഷ് ക​ല്ല​ട ബ​സി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഏ​ഴു ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. എ​റ​ണാ​കു​ളം ജി​ല്ലാ മ​ജി​സ്ടേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നു​മു​ണ്ടെ​ന്ന പോ​ലീ​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്രതികള്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട ഗൂ​ഢാ​ലോ​ച​ന വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. കല്ലട ബസുകളില്‍ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കില്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ഭാഷ്യം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ സു​​രേ​​ഷ് ക​​ല്ല​​ട ഗ്രൂ​​പ്പി​ന്‍റെ ബ​​സ് ആ​​ല​​പ്പു​​ഴ ഹ​​രി​​പ്പാ​​ടി​​ന​​ടു​​ത്തു വ​​ച്ചു ത​​ക​​രാ​​റി​​ലാ​​കു​​ക​​യും കേ​​ടാ​​യ ബ​​സി​​ന് പ​​ക​​രം മ​​റ്റൊ​​രു ബ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ട​ യു​​വാ​​ക്ക​​ളെ പി​​ന്നീ​​ട് വൈ​​റ്റി​​ല​​യി​​ല്‍ വ​​ച്ചു പു​​റ​​ത്തു​​നി​​ന്നു ക​​യ​​റി​​യ ബ​​സ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ബസുടമ സുരേഷ് കല്ലട അന്വേഷണ ചുമതലയുള്ള തൃക്കാക്കര പോലീസ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. തൃക്കാക്കര കമ്മീഷണര്‍ ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ആണ് സുരേഷ് കല്ലടയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ബസിലെ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജീവനക്കാരുമായി സുരേഷ് കല്ലടയ്ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നത് സംബന്ധിക്കുന്ന ഫോണ്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു.

അതേസമയം സംഭവം പുറംലോകം അറിഞ്ഞതിന് ശേഷം കല്ലട ബസിനെതിരെ നിരവധി പരാതികളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ ഇതിനകം തങ്ങള്‍ക്ക് ഈ ബസില്‍ അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

മാത്രമല്ല യാത്രക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ പെട്ട കല്ലട ട്രാവല്‍സ് കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. നികുതി ഇനത്തില്‍ കല്ലട സുരേഷ് സര്‍ക്കാരിന് നല്‍കാനുള്ളത് 90 ലക്ഷം രൂപയാണ്. കേരളത്തില്‍ അടക്കേണ്ട നികുതി വെട്ടിക്കാനായി കല്ലടയുടെ മിക്ക ബസുകളും കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്താണ് സര്‍വ്വീസ് നടത്തുന്നത്.

സംസ്ഥാനത്ത് നികുതി വര്‍ധിക്കുന്നു എന്ന പരാതിയുമായി കോടതിയില്‍ പോയ സുരേഷ് കല്ലടയുടെ ഹര്‍ജി കോടതി തള്ളിയതോടെ നികുതി അടയ്ക്കാനുള്ള നിര്‍ദേശം നല്‍കിയെങ്കിലും അത് പാലിക്കാന്‍ ഇയാള്‍ തയാറായിട്ടില്ല. എന്നാല്‍ കേരളത്തിലെ നിയമം പാലിച്ചാല്‍ മാത്രമേ ഇനി സര്‍വീസ് നടത്താന്‍ കല്ലടയെ അനുവദിക്കൂ എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സുധേഷ് കുമാര്‍ പ്രതികരിച്ചു.

അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് മൂന്ന് മാസത്തിലൊരിക്കലുള്ള റോഡ്‌നികുതി 2014ല്‍ കേരള സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. നികുതി വര്‍ധന ചോദ്യം ചെയ്ത് സുരേഷ് കല്ലട ഹൈക്കോടതിയെ സമീപക്കുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. പിന്നീട് സര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവെച്ചെങ്കിലും കേസ് നടന്ന കാലാവധിയിലെ കുടിശിക ഇനിയും സുരേഷ് കല്ലട അടച്ചിട്ടില്ല.

കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയത കല്ലടയുടെ ബസുകള്‍ സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തിയ ഇനത്തില്‍ 9025200 രൂപയാണ് നികുതിയായി അടയ്ക്കാനുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ വേഗ പരിധി ലംഘിച്ചാല്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം ചെക്ക് പോസ്റ്റുകളിലൂടെ കടന്നു വരുന്ന എല്ലാ അന്തര്‍ സംസ്ഥാന ബസുകളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ടിഒ മാര്‍ക്ക് നിര്‍ദേശം നല്‍കി.

അതിനിടെ ബാംഗളൂരിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഞായറാഴ്ചകളില്‍ ബാംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍ ഓടിത്തുടങ്ങും.  കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുന്നത്. ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12ന് പാലക്കാടെത്തും. സ്പെഷല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.

സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാനാണ് ഈ നടപടി. മന്ത്രി എ കെ ശശിന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്പെഷല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *