Sat. Jan 18th, 2025

പാ​റ്റ്ന:

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലെ പാട്നയിലേക്ക് പുറപ്പെട്ട വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ദില്ലിയില്‍ തിരിച്ചിറക്കിയത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.  ഇ​തേ​ത്തു​ട​ര്‍​ന്ന് ബി​ഹാ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ള്‍ വൈ​കു​മെ​ന്നും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

“പാട്നയിലേക്കുള്ള ഞങ്ങളുടെ വിമാനത്തിന്റെ എഞ്ചിന്‍ തകരാറിലായിരിക്കുന്നു, ദില്ലിയില്‍ തിരിച്ചിറങ്ങാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ബീഹാറിലെ സമസ്തിപൂര്‍, ഒറീസയിലെ ബലാസോര്‍, മഹാരാഷ്ട്രയിലെ സംഗംനര്‍ എന്നിവിടങ്ങളിലെ യോഗം വൈകും, ബുദ്ധിമുട്ടുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു”- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങള്‍ സഹിതമാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഡി.ജി.സി.എ. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി കര്‍ണാടകയിലേക്ക് പുറപ്പെട്ട വിമാനത്തിന് ‌ സാങ്കേതിക തകരാര്‍ സഞ്ചരിച്ചിരുന്നു.

പലതവണ കറങ്ങിയ വിമാനം ഇടത്തേയ്ക്ക് ഉലഞ്ഞതായും താഴേയ്ക്ക് ചരിഞ്ഞതായും ഢയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അട്ടിമറി ആരോപിച്ച്‌ കോണ്‍ഗ്രസ് അന്വേഷണത്തിന് ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *