കൊച്ചി:
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം പ്രവര്‍ത്തര്‍ത്തകനായ ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ. ജിതിന്‍, നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധി കടക്കരുത് എന്നീ കര്‍ശ്ശന ഉപാധിയിലാണ് ജാമ്യം ലഭിച്ചത്.
2018 ഫെബ്രുവരി 12ന് അര്‍ദ്ധരാത്രി കണ്ണൂര്‍ തിരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് കെഎസ്‌യു മുൻ ജില്ല നേതാവും യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ ഷുഹൈബിനെ സി.പി.എം. അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് ഷുഹൈബിനെ ഇവര്‍ ആക്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷുഹൈബിനെയും കൂടെയുണ്ടായിരുന്നവരേയും ആശുപത്രിയില്‍ എത്തിക്കുന്നതും അക്രമികള്‍ വൈകിച്ചു.