Mon. Dec 23rd, 2024
ന്യൂഡൽഹി:

ലോക്സഭ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും, 2 കേന്ദ്രഭരണപ്രദേശങ്ങളിലുമായി 116 മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കുന്നു. ഗുജറാത്തിലെ 26 മണ്ഡലങ്ങളിലും, കേരളത്തിലെ 20 മണ്ഡലങ്ങളിലും, മഹാരാഷ്ട്രയിലും, കർണ്ണാടകയിലും 14 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കുന്നു. കൂടാതെ, ഉത്തർ പ്രദേശിലെ 10 മണ്ഡലങ്ങൾ, ചത്തീസ്‌ഗഢിലെ 7 മണ്ഡലങ്ങൾ, ഒഡീഷയിലെ 6 മണ്ഡലങ്ങൾ, ബീഹാറിലേയും, വെസ്റ്റ് ബംഗാളിലേയും 5 മണ്ഡലങ്ങൾ, ആസ്സാമിലെ 4, ഗോവയിലെ 2, ജമ്മു കാശ്മീർ, ദാദ്ര നഗർഹവേലി, ദാമൻ ദിയു, ത്രിപുര എന്നിവിടങ്ങളിലെ 1 മണ്ഡലത്തിലും ഇന്നു വോട്ടെടുപ്പ് നടക്കുന്നു.

ഗുജറാത്തിൽ 26 ലോക്സഭ സീറ്റുകളിലേക്കും, 4 നിയമസഭ സീറ്റുകളിലേക്കും ഇന്നു വോട്ടെടുപ്പു നടക്കുന്നു.

വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി, ഉത്തർപ്രദേശിലെ രാം പൂരിൽ നിന്നും ജയപ്രദ, അസം ഖാൻ, ബീഹാറിലെ മാധേപുരയിൽ നിന്നും ശരദ് യാദവ്, തിരുവനന്തപുരത്തുനിന്നും ശശി തരൂർ, കാശ്മീരിലെ അനന്ത്നാഗിൽ നിന്നും ഗുലാം അഹമ്മദ് മിർ, മെഹബൂബ മുഫ്തി, ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്നും അമിത് ഷാ, ഒഡീഷയിലെ പുരിയിൽ നിന്നും സമ്പിത് പത്ര, ഉത്തർപ്രദേശിലെ മണിപ്പുരിയിൽ നിന്നും മുലായം സിങ് യാദവ് എന്നിവരാണ് ഇന്നു ജനവിധി തേടുന്ന പ്രമുഖർ.

Leave a Reply

Your email address will not be published. Required fields are marked *