Mon. Dec 23rd, 2024
തിരുവനന്തപുരം:

മുസ്‌ലീം വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ്‌ പ്രകാരമാണ്‌ ആറ്റിങ്ങല്‍ പൊലീസ്‌ കേസെടുത്തത്‌. മതസ്‌പര്‍ദ്ധ വളര്‍ത്തല്‍, വര്‍ഗീയ ചേരിതിരിവ്‌ സൃഷ്‌ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി. സിപിഐ എം നേതാവ്‌ വി ശിവന്‍കുട്ടിയുടെ പരാതിയില്‍ ആണ്‌ കേസെടുത്തത്‌.

‘ഇസ്ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെയുണ്ടല്ലോ ഡ്രസ്സൊക്കെ മാറ്റിനോക്കണ്ടേ’ എന്നായിരുന്നു പിള്ള ആറ്റിങ്ങലില്‍ പരസ്യമായി പ്രസംഗിച്ചത‌്. ‘ബാലാകോട്ട‌് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും തിരയുന്നവരുണ്ട്. ജീവന്‍ നഷ്ടപ്പെടുത്തി വിജയം നേടുമ്പോള്‍ രാഹുല്‍ ഗാന്ധി, യെച്ചൂരി, പിണറായി എന്നിവര്‍ പറയുന്നത‌് അവിടെ മരിച്ചുകിടക്കുന്നവര്‍ ഏത‌് ജാതിക്കാരാണെന്ന‌് അറിയണമെന്നുമാണ‌്.” എന്നിങ്ങനെയാണ്‌ പ്രസംഗിച്ചത്‌. എന്‍ഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ‌് പ്രകടനപത്രിക പ്രകാശനം ചെയ്യുന്ന ചടങ്ങിലായിരുന്നു ശ്രീധരന്‍ പിള്ള മുസ്‌ലീം വിരുദ്ധ പരാമര്‍ശം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *