Fri. Nov 22nd, 2024
ഭു​വ​നേ​ശ്വ​ര്‍:

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യതുമായി ബന്ധപ്പെട്ട് നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒഡീഷയില്‍ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ച മുഹമ്മദ് മുഹ്‍സിനെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തത്. കര്‍ണാടക കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‍സിന്‍. പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. ഇ​ത് സം​ബ​ന്ധി​ച്ച്‌ തിരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി. ഉദ്യോഗസ്ഥന്‍റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം. എസ്.പി.ജി സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എസ്.പി.ജി സംരക്ഷണമുള്ളവരെ ഇത്തരത്തില്‍ പരിശോധിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. സം​ബാ​ല്‍​പൂ​രി​ല്‍ ബി​ജെ​പി റാ​ലി​ക്കെ​ത്തി​യ മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന​താ​യി ഒ​ഡീ​ഷ​യി​ലെ ബി​ജെ​പി പ്ര​തി​നി​ധി സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ല്‍ മൊ​ഹ്സി​ന്‍ എ​ന്തു റോ​ളാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ വ​ഹി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ല്ല. ഇ​ദ്ദേ​ഹം ഇതുവരെ ഉ​ത്ത​ര​വി​നോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തില്‍ നിന്ന് സുരക്ഷാ പരിശോധനയില്‍ ഉള്‍പ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്‍റെ വീഡിയോ വിവാദമായതിന് പിന്നാലെയായിരുന്നു പരിശോധന. സ്വകാര്യ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ പെട്ടിയില്‍ എന്താണെന്ന് ജനങ്ങള്‍ അറിയേണ്ടതുണ്ടെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം കമ്മീഷന്‍റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മോദി വരുന്നതിനു തലേദിവസം സാംബല്‍പുരിലെത്തിയ ബിജെപി എം.പിയും കേന്ദ്രമന്ത്രിയുമായ ധര്‍മ്മേന്ദ്ര പ്രധാന്‍റെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് സഞ്ചരിച്ചിരുന്ന ഹെ​ലി​കോ​പ്റ്ററും ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *