Mon. Dec 23rd, 2024
തമിഴ്നാട്:

ഉലഗനായകന്‍ കമല്‍ ഹാസന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എം കെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട കമല്‍ ഹാസന്‍ വീഡിയോ എറിഞ്ഞുടയ്ക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബോധവത്കരണ വീഡിയോയിലാണ് കമല്‍ ഹാസന്‍ രോഷാകുലനാവുന്നത്.ടെലിവിഷന്‍ കണ്ടു കൊണ്ടിരിക്കുന്ന കമല്‍ഹാസന്‍ താത്പര്യമില്ലാതെ ചാനല്‍ മാറ്റി കൊണ്ടിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം.

അതിനിടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എം.കെ. സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ മുഴങ്ങുന്നു. അത് കേട്ട് അസ്വസ്ഥനായി ഒടുവില്‍ ദേഷ്യത്തോടെ ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ഹാസനെ ആണ് വീഡിയോയില്‍ കാണാനാകുന്നത്. കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞുടച്ച ശേഷമാണ് ടിവി നശിപ്പിക്കുന്നത്.

ഒടുവില്‍ ഒരുപിടി ചോദ്യങ്ങളും ജനങ്ങളോട് ഉന്നയിക്കുന്നുണ്ട് താരം. വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കേണ്ടതാണെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കുമെന്നും കമല്‍ വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

മക്കള്‍ നീതി മയ്യത്തിന്റെ നേതാവാണ് എങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കമല്‍ മത്സരിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *