Mon. Dec 23rd, 2024
വാഷിങ്‌ടൺ:

അമ്മയില്‍ നിന്നും വേര്‍പിരിക്കുന്ന കുട്ടിയുടെ, ജോണ്‍ മൂര്‍ എടുത്ത ചിത്രം ലോക പ്രസ് ഫോട്ടോ പുരസ്‌കാരത്തിന് അര്‍ഹമായി. അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ മാതാവിനെ ചോദ്യം ചെയ്യുന്നത് കണ്ട് ഭയന്നു വിറച്ച് കരഞ്ഞ പിഞ്ചു കുഞ്ഞിന്റെ ചിത്രം മനുഷ്യമനസ്സുകളെ വേദനിപ്പിച്ചിരുന്നു.

ലോകമെമ്പാടുമുള്ള 4738 ഫോട്ടോഗ്രാഫര്‍മാരുടെ 78,801 ചിത്രങ്ങളില്‍ നിന്നാണ് പുരസ്കാരത്തിന് അര്‍ഹമായ ചിത്രം തെരഞ്ഞെടുത്തത്. സാന്ദ്രാ സാഞ്ചസ് എന്ന യുവതിയും അവരുടെ മകള്‍ യനേലയും അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 12ന് യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിക്കപ്പെടുകയായിരുന്നു. അമ്മയായ സാന്ദ്രയെ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത് കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പേടിച്ച് കരയാന്‍ തുടങ്ങി. ഈ സമയത്തുള്ള ചിത്രമാണ് മൂര്‍ തന്റെ കാമറയില്‍ പകര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *