Wed. Jan 22nd, 2025
ന്യൂഡൽഹി:

അരുണ്‍ ജയ്റ്റ്‌ലിക്ക് രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെപ്പറ്റി പറയാന്‍ എന്തവകാശമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ന്യായ് പദ്ധതി താഴെത്തട്ടിലുണ്ടാക്കിയ ചലനം ബി.ജെ.പിയെ ആശങ്കയിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്റ്റ്‌ലിയുടെ പരാമര്‍ശങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല, വയനാടിനെപ്പറ്റി ജനങ്ങള്‍ക്കറിയാമെന്നും വേണുഗോപാല്‍ അറിയിച്ചു.

ന്യായ് പദ്ധതി കോണ്‍ഗ്രസിന്റെ തട്ടിപ്പാണെന്ന ധനമന്ത്രിയുടെ ആരോപണം ഭയം കൊണ്ടാണ്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തതിന്റെ അങ്കലാപ്പില്‍ ബി.ജെ.പി നേതാക്കള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറയുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഭൂരിപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് എതിരായതിനാലാണ് രാഹുല്‍ വയനാട്ടില്‍ അഭയം തേടിയതെന്ന ജയ്റ്റ്‌ലിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *