മുംബൈ:
രാജ്യത്തെ വാഹന വിപണിയിൽ ഇടിവുണ്ടായതായി റിപ്പോർട്ട്. വില്പനയിൽ കാര്യമായ വർദ്ധനവില്ലാത്തതാണ് വാഹന വിപണിയിൽ തിരിച്ചടി ഉണ്ടാവാൻ കാരണം. ഇരുചക്രവാഹന വിപണിയിലാണ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇടിവുണ്ടായിരിക്കുന്നത്. വിൽപ്പനയിൽ വർദ്ധനവ് ഉണ്ടെങ്കിലും കാർ വിപണിയിൽ കാര്യമായ ലാഭമില്ല. എസ്.യു.വി. അടക്കമുള്ള കാർ വിപണിയുടെ വളർച്ച അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണുള്ളത്.
ഹോണ്ട, സ്കൂട്ടർ ഇന്ത്യ, ടി.വി.എസ്, ഹീറോ മോട്ടേഴ്സ് തുടങ്ങിയ കമ്പനികൾ വിൽപ്പന കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് ഉത്പാദനം കുറച്ചിരുന്നു. പതിമൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ പ്രകടനമാണ് സ്കൂട്ടർ വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ മൂന്നിൽ ഒരു ശതമാനമാണ് സ്കൂട്ടർ വിപണിയുടേത്. രാജ്യത്തെ തൊഴിലില്ലായ്മ വർദ്ധിച്ചതും ഡോളറിന്റെ അസ്ഥിരതയുമാണ് വാഹന വിപണിയെ പ്രതികൂലമായി ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഗ്രാമീണ മേഖലകളിൽ പുതിയ വാഹനങ്ങളുടെ വിൽപ്പന ധാരാളമായി നടക്കാത്തതും വിപണിയെ തളർത്തിയിട്ടുണ്ട്.