Sun. Oct 20th, 2024

ഈ വർഷത്തെ മാൻ ബുക്കർ പ്രൈസ് ഇന്റർനാഷണൽ പ്രഖ്യാപിക്കാനിരിക്കെ, ഷോർട്ട് ലിസ്റ്റിലെ ആളുകളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ആറു പേരുള്ള ഷോർട്ട് ലിസ്റ്റിൽ അഞ്ചു പേരും സ്ത്രീകളാണ്. ഇംഗ്ലീഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്ത നോവലുകൾക്ക് നൽകുന്ന അവാർഡാണ് മാൻ ബുക്കർ സമ്മാനം.
കഴിഞ്ഞ വർഷം പുരസ്കാരം നേടിയ പോളിഷ് എഴുത്തുകാരിയായ ഓൾഗ തൊകർസക്ക് ഇത്തവണയും ഷോർട് ലിസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം “ഫ്ലൈറ്റ്സ് “എന്ന നോവലിനാണ് സമ്മാനം ലഭിച്ചത്. ഇത്തവണ “ഡ്രൈവ് യുവർ പ്ലോ ഓവർ ദി ബോൺസ് ഓഫ് ദി ഡെഡ്” എന്ന പുസ്തകമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇവർക്ക് പുറമെ, ഒമാനിലെ ജോഖ അൽഹാർത്തി, ഫ്രാൻസിലെ ആനി ഏർണോസ്, ജർമനിയിലെ മരിയൻ പോഷ്മാൻ, കൊളംബിയയിലെ ജുവാൻ ഗബ്രിയേൽ വാസ്‌ക്‌സ്, ചിലിയിലെ ആലിയ ട്രാബുക്കോ സിറാൺ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ. ഗൾഫ് രാജ്യത്തിൽനിന്നും ആദ്യമായി, ബുക്കർ പ്രൈസിന് നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ് ഒമാനിലെ ജോഖ. മൂന്ന് സഹോദരിമാരുടെയും മരണത്തിൽ നിന്ന് തിരിച്ചു വന്ന, തന്റെ സ്വന്തം കഥയാണ് ‘സെലെസ്റ്റിൽ ബോഡീസ്’ എന്ന നോവലിലൂടെ ജിഖാ പറയുന്നത്.
ഏർനെസിന്റെ നോവലായ ‘ദി ഇയേർസ്’ എന്ന നോവലിൽ ഫ്രാൻസിന്റെ 1941 മുതൽ 2006 വരെയുള്ള ചരിത്രമാണ് പറയുന്നത്.

തന്നെ ചതിച്ച ഭാര്യയെ വിട്ടുകൊണ്ട്, ഒരു കവിയുടെ യാത്രാനുഭവങ്ങളെ പിന്തുടർന്നുകൊണ്ട് തീർത്ഥാടനം നടത്തുന്ന പുരുഷന്റെ കഥയാണ് ‘ദി പൈൻ ഐലൻഡിലൂടെ’ മരിയൻ പോസ്റച്മാൻ പറയുന്നത്. കൊളമ്പിയയിലെ രാഷ്ട്രീയക്കാരുടെ നിഗൂഢ മരണത്തിന്റെ കഥ പറയുന്ന ‘ദി ഷേപ്പ് ഓഫ് റുയിൻസ്’ ആണ് വാസ്‌ക്‌സിന്റെ തിരഞ്ഞെടുക്കപ്പെട്ട കൃതി.

ചിലിയുടെ ചരിത്രത്തെ അന്വേഷിക്കുന്ന പട്ടാളക്കാരുടെ മക്കളുടെ കഥയാണ് ട്രാപ്‌കോയുടെ ‘ദി റിമൈൻഡർ’ പറയുന്നത്.

മെയ് 21 നു ലണ്ടനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം പ്രഖ്യാപിക്കും. 50000 പൗണ്ടാണ് സമ്മാനത്തുക. തുക രചയിതാവിനും, വിവർത്തകനും തുല്യമായി വീതിച്ചു നൽകും. ഇംഗ്ലീഷ് പുസ്തകങ്ങൾക്കു മാത്രം നൽകിയിരുന്ന ബുക്കർ സമ്മാനത്തിന്റെ ചുവടു പിടിച്ചാണ് മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം 2005 ൽ ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *