Mon. Dec 23rd, 2024
ന്യൂയോര്‍ക്ക്:

പൊതുഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വമ്പൻ ടണലുകള്‍ നിര്‍മ്മിക്കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സഹായം തേടി ഇസ്രായേൽ. ഇതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്കുമായി കൂടിയാലോചനകള്‍ നടത്തി വരുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചതായി മാധ്യമ റിപ്പോർട്ടുകൾ.

ചർച്ചകൾ വിജയം കാണുകയാണെങ്കിൽ മസ്കിന്റെ ഉടമസ്ഥതയിലുളള ബോറിംഗ് കോ ഇസ്രായേലിന്റെ പൊതുഗതാഗത സംവിധാനം പരിഷ്കരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് നെതന്യാഹു പറഞ്ഞു. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് നെതന്യാഹു ടണലുകള്‍ നിർമ്മിക്കാനുള്ള പദ്ധതിയെകുറിച്ച് വിശദീകരിച്ചത്. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു കൂട്ടരും ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പൊതുഗതാഗത വികസനത്തിനായുള്ള ഇസ്രായേലിന്റെ വാര്‍ഷിക ചെലവിടല്‍ 2030 ഓട് കൂടെ 690 കോടി ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. സ്പേസ് എക്സ്, ടെസ്ല, ന്യൂറാ എക്സ് എന്നീ വന്‍കിട കമ്പനികളുടെ സ്ഥാപകനാണ് ഇലോണ്‍ മസ്ക്.

Leave a Reply

Your email address will not be published. Required fields are marked *