Mon. Dec 23rd, 2024
വെല്ലിങ‌്ടൺ:

ക്രൈസ‌്റ്റ‌് ചർച്ചിൽ നടന്ന ഭീകരാക്രണം സുപ്രീംകോടതി ജഡ‌്ജി സർ വില്ല്യം യങിന്റെ നേതൃത്വത്തിൽ റോയൽ കമ്മീഷൻ അന്വേഷിക്കും. വില്ല്യം യങിന്റെ നേതൃത്വത്തിൽ ഉള്ള കമ്മീഷന് അന്വേഷണച്ചുമതല നൽകിയതായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡൺ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മെയ് 13 മുതൽ തെളിവുകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ച് ഡിസംബർ 10 ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ജസീന്ദ അറിയിച്ചു.

8.2 മില്ല്യൺ ഡോളർ ആണ് കമ്മീഷന് അന്വേഷണത്തിനായി അനുവദിച്ചിരിക്കുന്ന തുക. കൊലയാളിയുടെ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം, കൊലയാളി ന്യൂസിലാന്റിൽ എത്തിയതും അയാളുടെ താമസവും, ഭീകരാക്രമണത്തോട് ഏജൻസികൾ എങ്ങനെ പ്രതികരിച്ചു എന്നും മറ്റും കമ്മീഷൻ അന്വേഷിക്കും .

മാർച്ച് 15 നു നടന്ന ഭീകരാക്രമണം എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കും, ഇത്തരം ആക്രമണം തടയാൻ സാധിക്കുമായിരുന്നെങ്കിൽ എങ്ങനെ എന്നും, ഭാവിയിൽ ഇത്തരമൊരു ആക്രമണത്തിൽ നിന്നും ന്യൂസിലാന്റിനെ സംരക്ഷിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നും കമ്മീഷൻ അന്വേഷിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ഭീകരാക്രമണത്തിൽ പ്രതിയായ ബ്രൻഡൻ ടാറന്റിനെതിരെ പൊലീസ‌് 50 കൊലപാതകങ്ങൾക്കുള്ള കേസ‌് ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *