Mon. Dec 23rd, 2024
തിരുവനന്തപുരം:

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക കണ്ടക്ടര്‍മാരെയും ഡ്രൈവർമാരേയും പിരിച്ചുവിട്ട സംഭവത്തില്‍ ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ 11 നു ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി, ഗതാഗത മന്ത്രി, കെ.എസ്.ആര്‍.ടി.സി എം.ഡി, ഗതാഗത സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.

ഈ മാസം 30 നകം 1565 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്നാണ് കോടതിയുടെ ഉത്തരവ്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരുടെ ഹര്‍ജിയിലാണ് കോടതി വിധി നിര്‍ണയിച്ചത്. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച് പരിച്ചുവിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടണമോ, അപ്പീല്‍ നല്‍കണോ എന്നീ കാര്യങ്ങളില്‍ യോഗം തീരുമാനമെടുക്കും.

അടുത്തിടെയാണ് എംപാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു അതും.അന്ന് സര്‍വീസുകള്‍ നാലിലൊന്നായി വെട്ടിച്ചുരുക്കേണ്ട അവസ്ഥ തന്നെ വേണ്ടി വന്നിരുന്നു. 3,861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ക്കാണ് അന്ന് ജോലി നഷ്ടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *