Sat. Nov 23rd, 2024
മുംബൈ:

മാരിയറ്റ് ഇന്റർനാഷണലിന്റെ, ഇന്ത്യയിലെ ആദ്യ ഫുഡ് ട്രക്ക് മാരിയറ്റ് ഓൺ വീൽസ് യാത്ര ആരംഭിച്ചു. മുംബൈയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മാരിയറ്റ് ഇന്റർനാഷണൽ ഏഷ്യ പസിഫിക് പ്രസിഡന്റ് ആൻഡ് മാനേജിങ് ഡയറക്ടർ ക്രെയ്ഗ് സ്മിത്തും, മാരിയറ്റ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോവിലും, നടനും നിർമ്മാതാവുമായ സെയ്ഫ് അലി ഖാനും ചേർന്ന് മുംബൈയിൽ ഫുഡ് ട്രക്ക് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ഉപഭോക്താക്കൾക്ക് മാരിയറ്റിന്റെ വിഭവങ്ങളും, പ്രാദേശിക വിഭവങ്ങളും ഈ ട്രക്കിൽ നിന്ന് ലഭിക്കും. ഇന്ത്യയിലെ ആറ് നഗരങ്ങളിൽ ഇവർ പര്യടനം നടത്തും. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ഉണ്ടാവുക. അഹമ്മദാബാദ്, അമൃത്‌സർ, ലക്നൗ, മധുര എന്നിവിടങ്ങളാണ് മറ്റു നഗരങ്ങൾ. നാല്പതു ദിവസങ്ങൾ കൊണ്ട് 6761 കിലോമീറ്റർ പിന്നിടുകയാണ് ലക്ഷ്യം. ഹോട്ടൽ ശൃഖലയായ മാരിയറ്റ് ഹോട്ടലിന്റെ മാർക്കറ്റിംഗും ശാക്തീകരണവുമാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നത്. ആറു നഗരത്തിലെയും പ്രധാന കേന്ദ്രങ്ങളിൽ രണ്ടു ദിവസം ഇവർ ചിലവിടും. കൊച്ചിയിൽ ഇൻഫോ പാർക്കിലാണ് ഉണ്ടാവുക.

രാജ്യത്തെ, മാരിയറ്റ് ശൃംഖലയുടെ ആദ്യത്തെ മൊബൈൽ ഫുഡ് ട്രക്ക് പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മാരിയറ്റിന്റെ ഇൻകോർപറേറ്റഡ് സൗത്ത് ഏഷ്യ ഏരിയ വൈസ് പ്രസിഡന്റ് നീരജ് ഗോയൽ പറഞ്ഞു. കരിമ്പിൻ ചണ്ടി കൊണ്ടുണ്ടാക്കിയ ഗ്ലാസുകളും, ഗ്ലാസ് വാട്ടർ ബോട്ടിൽ തുടങ്ങിയവയായിരിക്കും പരിസ്ഥിതി സൗഹൃദ ട്രക്കിൽ ഉണ്ടാവുക. മെയ് അഞ്ചിനും ആറിനും കൊച്ചിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *