Mon. Dec 23rd, 2024
സൗദി:

വ്യത്യസ്ത മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വിദേശ പ്രതിഭകൾക്ക് നീണ്ട കാലത്തെ താമസത്തിന‌് ഗോൾഡൻ കാർഡ് അനുവദിക്കാൻ സൗദി തീരുമാനം. 32 മാസമായിരിക്കും ഗോൾഡൻ കാർഡിന്റെ കാലാവധി.
കാർഡ് പ്രവർത്തികമാക്കുന്നതിന് ആവശ്യമായ നടപടികൾക്ക് തൊഴിൽ, സാമൂഹ്യ വികസന മന്ത്രാലയം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

സാമ്പത്തിക, വികസന സമിതി കഴിഞ്ഞവർഷം പ്രഖ്യാപിച്ച ജീവിത ഗുണനിലവാര പ്രോഗ്രാം 2020 പദ്ധതിയുടെ ഭാഗമായാണ് ഗോൾഡൻ കാർഡ് ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനുള്ള കരാർ അനുവദിക്കുന്നതിന്, മന്ത്രാലയം കൺസൾട്ടൻസി കമ്പനികളിൽനിന്ന് ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഏതെല്ലാം മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് പദ്ധതിയുടെ പ്രയോജനം നൽകേണ്ടത്, ഇവർക്ക് എന്തൊക്കെ തരത്തിലുള്ള പ്രോത്സാഹനങ്ങൾ നൽകണം തുടങ്ങിയ കാര്യങ്ങൾ കൺസൾട്ടൻസി വിശദമായി പഠിച്ച് മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം.

അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ, വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ സൗദിയിലേക്ക് ആകർഷിക്കുന്നതിലൂടെ സാംസ്കാരികമായ കൊടുക്കൽ വാങ്ങലാണ് ഗോൾഡൻ കാർഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *