റാഞ്ചി:
ലോക്സഭ തിരഞ്ഞെടുപ്പിൽ, റാഞ്ചി മണ്ഡലത്തിൽ നിന്ന് ആറാം തവണയും മത്സരിക്കാൻ പാർട്ടി അനുവദിക്കാഞ്ഞതിനെത്തുടർന്ന്, ബി.ജെ.പിയുടെ എം.പി. ആയ രാംടഹൽ ചൌധരി പാർട്ടിയിൽ നിന്നും രാജിവച്ചുവെന്ന് ന്യൂസ് ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ടു ചെയ്തു.
റാഞ്ചി സീറ്റിൽ നിന്നും സ്വതന്ത്രനായി മത്സരിക്കാനാണു തീരുമാനമെന്ന് രാംടഹൽ ചൌധരി മാധ്യമങ്ങളെ അറിയിച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചതായും, ബി.ജെ.പി. ഝാർഖണ്ഡ് യൂണിറ്റ് പ്രസിഡന്റിനു രാജിക്കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു.
റാഞ്ചിയിൽനിന്ന്, സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാനായി നാമനിർദേശപത്രിക ഏപ്രിൽ 16 നു സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 6 നു നടക്കുന്ന തിരഞ്ഞെടുപ്പിൽ റാഞ്ചിയിൽ നിന്നുള്ള സ്ഥാനാർത്ഥിയായി ഝാർഖണ്ഡ് ഖാദി ഗ്രാമോദ്യോഗ് ബോർഡ് ചെയർമാൻ സഞ്ജയ് സേത്തിയെ ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു.
റാഞ്ചിയിലെ സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിനുമുമ്പ്, പാർട്ടി, താനുമായി കൂടിയാലോചന നടത്തിയതുപോലുമില്ലെന്ന്, അഞ്ചു തവണ ബി.ജെ.പി എം.പി ആയിരുന്ന രാംടഹൽ പറഞ്ഞു.