ചെന്നൈ:
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മല്‍സരിക്കാനുള്ള തീരുമാനത്തില്‍ നിന്നു തമിഴ് കര്‍ഷക നേതാവ് അയ്യാകണ്ണ് പിന്മാറി. താനും 111 കര്‍ഷകരും മോദിക്കെതിരെ മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായുമായി നടത്തിയ ചര്‍ച്ചയിലാണു പിന്മാറ്റം.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുമെന്ന് ജസ്റ്റീസ് സി.എസ്. കര്ണന് അറിയിച്ചു. വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ താന്‍ തീരുമാനിച്ചുവെന്നും പത്രിക സമര്‍പ്പിക്കുന്നതിനുള്ള നടപടിയിലാണെന്നും ജസ്റ്റീസ് കര്ണന് പറഞ്ഞു.
ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടിയുടെ സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. ചെന്നൈ സെന്ററില്‍നിന്നും ജസ്റ്റീസ് കര്ണന് ജനവിധി തേടുന്നുണ്ട്. ഭരണത്തിലേയും നീതിന്യായ സംവിധാനത്തിലേയും അഴിമതി തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റീസ് കര്ണ്ണന് പറഞ്ഞു.
അതേസമയം അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായി നില്ക്കുന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന റോഡ്ഷോയ്ക്ക് ശേഷമായിരുന്നു രാഹുല്‍ പത്രിക നല്കാന് എത്തിയത്.
പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും മക്കളും രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടേയ്ക്ക് പുറമെ വയനാട്ടിലും രാഹുല്‍ ജനവിധി തേടുന്നുണ്ട്.