Sun. Dec 22nd, 2024
ലണ്ടൻ:

ബ്രെക്സിറ്റ‌് കാലാവധി വീണ്ടും നീട്ടണമെന്ന‌് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെട്ടു. തെരേസ മേ ഈ ആവശ്യം അറിയിച്ച് യൂറോപ്യൻ യൂണിയൻ കൗൺസിൽ അധ്യക്ഷൻ ഡോണാൾഡ‌് ടസ‌്ക്കിന‌് കത്തയച്ചു എന്നാണ് റിപ്പോർട്ടുകൾ.

പാർലമെന്റിൽ കരാർ പാസാക്കി കിട്ടുന്നതിനായി ജൂൺ 30 വരെ നീട്ടണമെന്നാണ‌് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ തീരുമാനപ്രകാരം ബ്രിട്ടൻ മെയ‌് 22 ന‌് യൂറോപ്യൻ യൂണിയൻ വിടേണ്ടതാണ്. ഏപ്രിൽ 12 ന‌ു മുമ്പ‌് ബ്രെക്സിറ്റ‌് കരാർ പാർലമെന്റിൽ പാസ്സാക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെയാണ് കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിൽ 10 ന‌് യൂറോപ്യൻ യൂണിയൻ സമ്മേളനം തുടങ്ങുന്നതിന‌ു മുമ്പ‌് ബ്രെക്സിറ്റ‌് കാലാവധി നീട്ടിക്കിട്ടാനാണ‌് ബ്രിട്ടൻ ശ്രമിക്കുന്നത‌്.

ബിൽ മെച്ചപ്പെടുത്താൻ സമയം വേണമെന്നാണ‌് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത‌്. നേരത്തെ ബില്ല് മൂന്നുവട്ടം പരാജയപ്പെട്ടിരുന്നു. ജൂൺ 30ന‌് മുമ്പ‌് തീരുമാനമുണ്ടാവുകയാണെങ്കിൽ അതിനു മുൻപു തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്നും മെയ‌് 22 ന‌ു മുമ്പായി കരാറിൽ ഒത്തുതീർപ്പാക്കാൻ പരമാവധി ശ്രമിക്കും എന്നുമാണ് തെരേസ മേ കത്തിൽ പറഞ്ഞിരിക്കുന്നത‌്. അതേസമയം, യൂറോപ്യൻ യൂണിയൻ 2020 മാർച്ച‌് വരെ ബ്രിട്ടന‌് സമയം നീട്ടീനൽകിയേക്കും എന്നും ചില വാർത്തകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *