കോഴിക്കോട്:
ജില്ലയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മറുനാടന്‍ തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുജിത്ത് ആണ് മരിച്ചത്. പെരുമണ്ണ തമ്മലത്തൂര്‍ കുന്നിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുന്നതിനിടെ ബുധനാഴ്ചയാണ് സുജിത്തിന് സൂര്യാഘാതത്തെ തുടര്‍ന്ന് പൊള്ളലേറ്റത്. ആന്തരിക അവയവങ്ങള്‍ പൊള്ളിയതാണ് മരണത്തിന് കാരണമായത്. കോഴിക്കോട് മെഡിക്കല്‍ ചികിത്സയിലായിരുന്നു.
വയനാട് ഒഴികെയുള്ള ജില്ലകളില്‍ ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കാഠിന്യം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ശരാശരി താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇടിയോടുകൂടിയ മഴയുണ്ടാനും സാധ്യതയുണ്ട്. ഇന്നലെ 39.7 ഡിഗ്രിസെല്‍ഷ്യസ് ആണ് പാലക്കാട് രേഖപ്പെടുത്തിയത്. കൊല്ലത്ത് 38.7 ഡിഗ്രി ചൂട് രേഖപ്പെടുത്തി.