ചാലക്കുടി:
യുഡിഎഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമായ ബെന്നി ബെഹന്നാനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ തന്നെ അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ നില അപകടകരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചാലക്കുടിയില്‍ പോരാട്ടം കടുത്തതാണെന്നിരിക്കേ രാത്രി ഏറെ വൈകിയാണ് ബെഹന്നാന് വീട്ടിലെത്തുന്നത് .