ഡബ്ലിൻ:
യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ മലയാളത്തിൽ വോട്ട് ചോദിച്ച് ദി വർക്കേഴ്സ് പാർട്ടി സ്ഥാനാർത്ഥി ഇലിസ് റയാൻ. Cllr.ഇലിസ് റയാൻ ഫോർ യൂറോപ്പ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് റയാൻ തന്റെ വർണ്ണ ചിത്രം അടങ്ങിയ മലയാത്തിലുള്ള പോസ്റ്ററിനൊപ്പം മലയാളത്തിൽ വോട്ട് അഭ്യർത്ഥന നടത്തിയത‌്. അയർലന്റിലെ ഡബ്ലിനിൽ നിന്നാണ് ഇലിസ് റയാൻ മത്സരിക്കുന്നത്. മെയ് മാസത്തിലാണ് തിരഞ്ഞെടുപ്പ്.
“പ്രിയമുള്ളവരേ, ഈ വരുന്ന മെയ് മാസത്തിൽ നടക്കുന്ന യൂറോപ്യൻ ഇലക്ഷനിൽ ഞാൻ ഡബ്ലിനിൽ നിന്നുള്ള സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്ന് നിങ്ങളെവരെയും സന്തോഷപൂർവം അറിയിച്ചുകൊള്ളട്ടെ.” എന്ന് പറഞ്ഞാണ് പോസ്റ്ററിനൊപ്പമുള്ള കുറിപ്പ് തുടങ്ങുന്നത്. എല്ലാവരും വോട്ടവകാശം വിനിയോഗിക്കാൻ ഉള്ള അവകാശം ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തു എന്ന് ഉറപ്പുവരുത്തുവാനും ഇലിസ് റയാൻ കുറിപ്പിൽ നിർദ്ദേശിക്കുന്നു.
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായും പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരെയും, യൂറോപ്പിൽ വർദ്ധിച്ചു വരുന്ന സൈനിക വത്കരണത്തിനെതിരെയും ഉള്ള തന്റെ നിലപാട് ഉയർത്തിപ്പിടിക്കുന്നതിനാണ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്ന് പറഞ്ഞ ഇലിസ് റയാൻ, ശരിയായ രീതിയിലുള്ളതും കാലതാമസമില്ലാതെയും വിസയും മറ്റു സേവനങ്ങളും ലഭ്യമാക്കുന്നതിനും, ന്യായമായ ഭവന/താമസ സൗകര്യങ്ങളടക്കം ചൂഷണ രഹിതമായ ഒരു ജീവിതം നയിക്കുന്നതിന് പ്രവാസികൾക്ക് വേണ്ടി ഡബ്ലിനിൽ നാളിതുവരെയും നടത്തി വന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് താൻ ഉറപ്പു തരുന്നു എന്നും റയാൻ പോസ്റ്ററിൽ പറയുന്നു.
മലയാളത്തിൽ പോസ്റ്റർ തയ്യാറാക്കാൻ സഹായിച്ചവർക്ക് പോസ്റ്ററിന്റെ അവസാനം ഇംഗ്ലീഷിൽ നന്ദി രേഖപ്പെടുത്തിയ റയാൻ ലാൽസലാം പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/cllreilisryan/photos/pcb.2591460224261018/2591459940927713/?type=3&__tn__=HH-R&eid=ARB8VKdHXOe8DliDoUiZ5SA7geCS_eCeAvW0uQy1n08T6kS8PLs1aDDkziJRCTbaDl97bmYyribG8WrX&__xts__%5B0%5D=68.ARDj-fQTIt4dDSx5z9PwD6ZL0KeyXk6DEndtLPvcK6SkXDiNckIOn1N_9fNFQbTnkhakZGNJqWrYxmeshiPDSefWFpRkd78gl5g7KsLlP6YTrUDPohsr5bk7hsNlfZ31y4iwqHP_d7YQ5OrL-khW4z5AKaIhrAeo4AcIOD9N3f8v-NhMqFRm0GM9QjYy1EpOewqmgfpY-OOL9ad48GpIObJA6DTwr9orDAjNcMHxWHG7dI_7WppGsv1NPzyo5NMD8_WOxnRBhWn61lTDvjuDEdHgYQ0fTH0hZBSEk9Stpqj8DI4m4JNPje1zYrUqXvXKKeU93dd8E4ZCfMJHqMaSSIiHYw