തൃശ്ശൂർ:
ലൂസിഫർ സിനിമയുടെ ക്ലൈമാക്സിൽ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത് പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന് പറയുന്നുണ്ട്. ഇതിനെയാണ് ഫേവർ ഫ്രാൻസിസ് എന്ന പരസ്യ സംവിധായകൻ ഫേസ്ബുക്കിലൂടെ വിമർശിച്ചിരിക്കുന്നത്. ‘മുദ്ര’യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് കേരളത്തെ ആദ്യമായി ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന് വിശേഷിപ്പിച്ചതെന്ന് പറയുന്ന ഫേവർ ഫ്രാൻസിസ്, അദ്ദേഹത്തെ കൂലിഎഴുത്തുകാരൻ എന്ന് വിളിച്ചത് ശരിയായില്ലെന്ന അഭിപ്രായമാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പ്രകടിപ്പിച്ചിരിക്കുന്നത്.
ഫേവർ ഫ്രാൻസിസിന്റെ കുറിപ്പ്:
ലൂസിഫർ സിനിമയുടെ ക്ളൈമാക്സില് ഒരു വോയ്‌സ് ഓവറുണ്ട് അതിൽ പറയുന്ന ഒരു വാചകമുണ്ട്
ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത്
ഏതോ ഒരു പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന് ‘മുദ്ര’യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് നിങ്ങൾ സൂചിപ്പിച്ച ആ കൂലിയെഴുത്തുകാരൻ. താനാണ് കേരളത്തെ ആദ്യമായി ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിച്ചതെന്ന് നിങ്ങളോട് പറയാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.
ഒരു കാര്യം കൂടി പറയാനുണ്ട് പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരെ വിളിക്കുന്നത് കോപ്പി റൈറ്റർ എന്നാണ്
ഒരു സംശയവും വേണ്ട കൂലിക്ക് വേണ്ടിത്തന്നെയാണ് അവർ പണിയെടുക്കുന്നത് നിങ്ങൾ സംവിധായകരും തിരക്കഥാകൃത്തുക്കളും നടീനടന്മാരുമൊക്കെ കൂലിയൊന്നും വാങ്ങാതെ സൗജന്യമായി സംവിധാനം ചെയ്യുകയും തിരക്കഥ എഴുതിക്കൊടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നതുകൊണ്ടാകുമല്ലേ നിങ്ങളെയൊക്കെ കൂലിസംവിധായകൻ കൂലിത്തിരക്കഥായെഴുത്തുകാരൻ കൂലി നടൻ കൂലി നടി കൂലി ക്യാമെറാമാൻ എന്നൊക്കെ വിശേഷിപ്പിക്കാത്തത്!
ശുഭദിനം
സുലാൻ
https://www.facebook.com/photo.php?fbid=10156264675917194&set=a.159359712193&type=3&eid=ARDv_P3v0lcqH86rAWDioJ04YUdJEA0vze6u9VQWFX6VY5RnEt3Sy2_3yQCtd9wHyanbWUduPevSKhfO