സൗദി:
ലോകത്തിലെ ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന കമ്പനിയായി സൗദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ അരാംകോ മാറി. സൗദി അരാംകോയുടെ വരുമാനം കഴിഞ്ഞ വർഷം 111.1 ബില്യൺ ഡോളർ ആണെന്ന് കമ്പനി അധികൃതർ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ച് രാജ്യാന്തര എണ്ണക്കമ്പനികളുടെ മൊത്തം വരുമാനത്തേക്കാൾ ഉയർന്നതാണ് ഈ നേട്ടം. അരാംകോ കമ്പനിയുടെ വരുമാന വിവരങ്ങൾ പുറത്തുവന്നതോടെ വരുമാനത്തിന്റെ കാര്യത്തിൽ ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന ആപ്പിൾ കമ്പനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഫോർബ്സ് കഴിഞ്ഞ വർഷം ലാഭത്തിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മികച്ച കമ്പനിയായി തിരഞ്ഞെടുത്ത ആപ്പിളിന് 81.8 ബില്ല്യൻ ഡോളറിന്റെ ലാഭമാണ് കണക്കാക്കിയത്. മൂലധനം ഉയർത്തുന്നതിന്റെ ഭാഗമായി പൊതു റേറ്റിംഗ് ലഭിക്കാനായി പൊതുമേഖലാ ബോണ്ടുകൾ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് അരാംകോ അതിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തിയത്. ഗൂഗിളിന്റെ എണ്ണ കമ്പനിയായ ആൽഫാബെറ്റ്), റോയൽ ഡച്ച് സെൽ, എക്സൺ മൊബിൽ(20.8) എന്നീ കമ്പനികളെയും സൗദിയുടെ എണ്ണക്കമ്പനി അരാംകോ വരുമാനത്തിന്റെ കാര്യത്തിൽ പിന്നിലാക്കി.
ഈ വർഷം ആദ്യം തന്നെ 10 ബില്യൻ ഡോളർ കൂടി സമാഹരിക്കാനാണ് അരാംകോ ഉദ്ദേശിക്കുന്നതെന്ന് സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. സൗദി അറേബ്യയുടെ സാമ്പത്തികരംഗം കുറച്ചുകൂടി വിപുലപ്പെടുത്താനും സാങ്കേതികവിദ്യ പോലുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനുമാണ് സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ പദ്ധതിയിടുന്നത്. ആഗോളാടിസ്ഥാനത്തിൽ എണ്ണ പോലെ കടൽമാർഗം കയറ്റി അയക്കാവുന്ന ദ്രവീകൃത പ്രകൃതി വാതകം, ശീത ഇന്ധനം തുടങ്ങിയ മേഖലകളിലേക്ക് കൂടി അരാംകോ പ്രവേശിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് അമീൻ നാസർ വ്യക്തമാക്കി.