Mon. Dec 23rd, 2024
മാഞ്ചസ്റ്റര്‍:

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിൽ ആഴ്‌സണല്‍ താരമായ മെസുത് ഒസിലിന്റെ അതിഥിയായി എമിറേറ്റസ് സ്‌റ്റേഡിയത്തില്‍ കളികാണാനെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഹിന്ദിയിൽ നന്ദി രേഖപ്പടുത്തി മെസുത് ഒസിൽ. “ഇന്നലെ നടന്ന കളിയിൽ എന്റെ പ്രത്യേക അതിഥിയായി താങ്കൾ എത്തിയത് വലിയ ബഹുമതിയായി കരുതുന്നു . വന്നതിന് നന്ദി!” എന്നാണ് മെസുത് ഒസിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഒപ്പം ഷാരൂഖ് ഖാനും മെസുത് ഒസിൽ താരത്തിന്റെ പത്താം നമ്പർ ജേർസിയും കൈയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

https://www.facebook.com/mesutoezil/photos/a.571592439585999/2550841908327699/?type=3&eid=ARBqAqi4iM7s469lAY9UWrwsGasSUAx8ZosRZFge7_SzUqXlofnnM4QcGEnSl7rNNFskKFoGzv_HBJGN&__xts__%5B0%5D=68.ARCJ8OWPcSsFz4nXtTzw0jrn92ZsT2GsLS5tXTTAD7-tt6asDaTxEVFhOyrSCIGWECEUCwK6JhGTt2DD9yPmJce_yKgW0wt8GkaKn0mTh2uCXOsX7LHpM-LQJeoZj1qt2ER55blT1d–wpG3S7Fqo1P3SaxM_1qB6CzOOyZdyoG53prWIGb7nRCpFeCM49p_r1ejgMw3mEvVcVKjBjXPVX1RqIvZQtoabnrIUs1U8q05va2hTQ3vOz8HTKa249ZyYF3CjVSolYjGjCHgmD0hfB3El61hQVY5NuNPFtsDbyKaC6hpDxSB5RwzjuWz8hMHSh58OV_zPdC7hgT4tKzk48nUIg&__tn__=EEHH-R

ആഴ്സണലിന്റെ മിഡ്ഫീൽഡർ മെസുത് ഒസിലും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവായ അമിൻ ഗുൽസുമായി പത്താം നമ്പർ ജേർസിയും പിടിച്ചു നിൽക്കുന്ന ചിത്രം ഷാരൂഖ് ഖാനും തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

ഇന്നലെ നടന്ന കളിയിൽ ന്യൂകാസിലിനെ 2-0ത്തിന് തോല്‍പ്പിച്ച് ആഴ്‌സണല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ടോപ് ഫോറില്‍ പ്രവേശിച്ചിരുന്നു. ആരോണ്‍ രാംസേ(30), ലക്കാസെറ്റേ(83) എന്നിവരുടെ ഗോളോടെയാണ് ആഴ്‌സണല്‍ ജയം കണ്ടത്. എമിറേറ്റസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂര്‍ണ്ണാധിപത്യം ഏറ്റെടുത്തായിരുന്നു ആഴ്‌സണലിന്റെ പ്രകടനം. ജയത്തോടെ ആഴ്‌സണല്‍ മൂന്നാം സ്ഥാനത്താണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *