കൊച്ചി:
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചേര്‍ത്തല സ്വദേശിനി സി.എസ്.ലിബിയെ അറസ്റ്റു ചെയ്തു. ഇന്നു രാവിലെ വീട്ടിലെത്തിയ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഉദ്യോഗസ്ഥരാണ് ലിബിയെ അറസ്റ്റു ചെയ്തത്. പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് ലിബിക്കെതിരെ കേസെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ ഹിന്ദുമതത്തെയും അയ്യപ്പ ഭക്തരെയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ പങ്കുവെച്ചെന്നും ഇവരുടെ സുഹൃത്തായ രഞ്ജിത്ത് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയെന്നുമായിരുന്നു പരാതി.
അതേസമയം അറസ്റ്റ് കഴിഞ്ഞ് രണ്ടുമണിക്കൂറായിട്ടും ഇവരെ ഇതുവരെ സ്റ്റേഷനില്‍ എത്തിച്ചിട്ടില്ലെന്നാണ് വിവരം. ലിബി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തില്‍ ലിബിയെ കൂടാതെ ചേര്‍ത്തലയിലെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ രഞ്ചിത്ത് സിനിക് ശിവന്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു.
യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ലിബി ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. അതിന് പിന്നാലെയാണ് ലിബിക്കെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് പരാതി നല്‍കിയത്.