Fri. Oct 18th, 2024
പാലക്കാട്:

ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണ്ണൂർ ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവേശിക്കില്ല. ദിവസവും സര്‍വീസ് നടത്തുന്ന ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് (13352), തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-കോര്‍ബ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22648), ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ സൂപ്പര്‍ ഫാസ്റ്റ് (12512), വെള്ളിയാഴ്ച സര്‍വീസ് നടത്തുന്ന എറണാകുളം-ബറൗണി രപ്തിസാഗര്‍ എക്‌സ്പ്രസ് (12522), ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഇന്‍ഡോര്‍ പ്രതിവാര എക്‌സ്പ്രസ് (22646) എന്നിവയാണ് ഇനി മുതല്‍ ഷൊര്‍ണ്ണൂരില്‍ പ്രവേശിക്കാത്തത്.

പകരം ഞായറാഴ്ച ധന്‍ബാദില്‍നിന്ന് പുറപ്പെടുന്ന ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് ചൊവ്വാഴ്ച ഷൊര്‍ണ്ണൂർ വഴിയാണ് സര്‍വീസ് നടത്തുക. തൃശൂരില്‍നിന്ന് ഷൊര്‍ണൂരില്‍ പ്രവേശിക്കാതെ ഒറ്റപ്പാലം വഴിയാകും ഇവ സര്‍വീസ് നടത്തുക. ഈ ട്രെയിനുകളുടെ തിരികെയുള്ള സര്‍വീസും ഷൊര്‍ണൂരിലെത്തില്ല. ആലപ്പുഴ-ധന്‍ബാദ്, ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസുകള്‍ക്ക് വടക്കാഞ്ചേരി, ഒറ്റപ്പാലം സ്‌റ്റേഷനുകളില്‍ സ്റ്റോപ്പനുവദിച്ചു. മറ്റു ട്രെയിനുകള്‍ക്ക് തൃശ്ശൂർ വിട്ടാല്‍ പാലക്കാടാണ് പിന്നെ സ്റ്റേഷന്‍.

Leave a Reply

Your email address will not be published. Required fields are marked *