Thu. Dec 19th, 2024
കോഴിക്കോട്:

കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസിന്റെ ജീവനം യോഗാസെന്റർ പ്രവർത്തനം ആരംഭിച്ചു. മഹിളാ മാളിൽ ആരംഭിച്ച കുടുംബശ്രീ ജീവനം യോഗ സെന്ററിലെ യോഗാ പരിശീലനം ഐ.എം.എ. വനിതാവിങ് ജില്ലാ പ്രസിഡന്റ് ഡോ.പി.എൻ. മിനി ഉദ്ഘാടനം ചെയ്തു. സമഗ്ര കാൻസർ നിവാരണപദ്ധതിയുടെ ജീവനത്തിന്റെ ഭാഗമായാണ് യോഗാസെന്റർ ആരംഭിച്ചത്.

മഹിളാമാളിൽ രാവിലെ 7.30 മുതൽ 8.30 വരെയും വൈകീട്ട് 5.30 മുതൽ 6.30 വരെയുമാണ് പരിശീലനം. കാന്സറിനെ പ്രതിരോധിക്കുവാൻ ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യം വർദ്ധിപ്പിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. കാൻസർ രോഗികൾക്കും ബി.പി.എൽ. കുടുംബാംഗങ്ങൾക്കും സൗജന്യമാണ്.
സൗത്ത് സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജയഷീല അധ്യക്ഷയായി. ഡോ. മില്ലി മുഖ്യാതിഥിയായി. ഡോ. അർച്ചന, ടി.കെ. ദീപ്തി, കെ. ബീന, കെ. വിജയ, എം.വി. റംസി ഇസ്മായിൽ, ഒ. രജിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *