Wed. Dec 18th, 2024
തിരുവനന്തപുരം:

ഫിലിം സൊസൈറ്റി ഫെഡറേഷന്റെ ഇരുപത്തി ഒന്നാമത് ജോൺ എബ്രഹാം അവാർഡ് നവാഗതനായ വിനു കോളിച്ചാൽ സംവിധാനം ചെയ്ത “ബിലാത്തിക്കുഴൽ” എന്ന ചലച്ചിത്രത്തിന് ലഭിച്ചു. 50000 രൂപയും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ” ക ഖ ഗ ഘ ങ”, ഷെരീഫ് ഈസ സംവിധാനം ചെയ്ത “കാന്തൻ: ദി ലവർ ഓഫ് കളർ” എന്നീ സിനിമകൾ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. ജൂറിയുടെ പ്രത്യേക പരാമർശം നേടിയവർക്ക് ശില്പവും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.

പ്രശസ്ത ഛായാഗ്രഹകൻ കെ.ജി ജയൻ ചെയർമാനും സി.എസ്. വെങ്കിടേശ്വരൻ, വിധു വിൻസന്റ് എന്നിവർ അംഗങ്ങളും കെ. പ്രഭാകരൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡുകൾ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *