കോഴിക്കോട്:
ജോലിയോടൊപ്പം ഗവേഷണവും സാധ്യമാക്കുന്ന പുതിയ ഗവേഷണ പരിപാടിയുമായി ഐ.ഐ.എം. കോഴിക്കോട്. മാനേജ്‌മെന്റ് രംഗത്ത് കുറഞ്ഞത് എട്ടു വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കാണ് ഗവേഷണത്തിന് അവസരം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഗവേഷണ പരിപാടി സംഘടിപ്പിക്കുന്നതിന് ഐ.ഐ.എം. മാനേജിങ് ഡയറക്ടര്‍ പ്രൊഫ. ദേബാശിസ് ചാറ്റര്‍ജി പറഞ്ഞു. ജോലിയോടൊപ്പം ഗവേഷണം എന്ന ആശയത്തിലൂടെ പ്രായോഗിക തലത്തിലുള്ള പ്രശ്‌നങ്ങള്‍ ഗവേഷണത്തില്‍ വിഷയമാക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള അവസങ്ങള്‍ വര്‍ദ്ധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിവ് ഗവേഷണ വിഷയങ്ങളിലുപരി ബാങ്കിങ്, കായികം, വിനോദസഞ്ചാരം തുടങ്ങി വിവിധ വിഷയങ്ങള്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തന മേഖലകളും, കൂടാതെ ഗവേഷകന് അവരുടെ സൗകര്യപ്രകാരവും വിഷയം തിരഞ്ഞെടുക്കാമെന്ന് ഗവേഷണ വിഭാഗം അധ്യക്ഷന്‍ പ്രൊഫസര്‍ കൗശിക് ഗംഗോപാധ്യായ് ചൂണ്ടിക്കാട്ടി. താല്‍പര്യമുള്ളവർ ജൂണ്‍ അഞ്ചിനു മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക്: http://www.iimk.ac.in/academics/phdpt/programfee.php