Thu. Dec 19th, 2024
ചാലക്കുടി:

പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ജേക്കബ് തോമസ് പിന്മാറി. ഐ.പി.എസ് ഓഫീസറായ ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം. ചാലക്കുടിയില്‍ ട്വന്റി ട്വന്റി കിഴക്കമ്പലത്തിന്‍റെ പ്രതിനിധിയായിട്ടായിരുന്നു ജേക്കബ് തോമസ് മത്സരിക്കാനിരുന്നത്. അതേസമയം ജേക്കബ് തോമസ് മത്സരിക്കാത്ത സാഹചര്യത്തില്‍ മറ്റാരേയും സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്നാണ് ട്വന്റി ട്വന്റിയുടെ തീരുമാനം.

ചാലക്കുടിയില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ് നേരത്തെ അറിയിച്ചിരുന്നു. ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ ജേക്കബ് തോമസ് നല്‍കിയിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതിയായ ഏപ്രില്‍ നാലിനാണെന്നിരിക്കെ വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *