അബുദാബി:
യു.എ.ഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം നടപ്പിലാക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം ലഭിച്ചു. രാജ്യത്ത് എല്ലായിടത്തും വിവിധ ഇടപാടുകള്‍ക്ക് അംഗീകൃത രേഖയായി ഇലക്ട്രോണിക് ഫാമിലി ബുക്ക് ഉപയോഗിക്കാനാവും. ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇലക്ട്രോണിക് ഫാമിലി ബുക്കിന് അംഗീകാരം നല്‍കിയത്.
ജനങ്ങൾക്ക് സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കാനുള്ള യു.എ.ഇ. ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇലക്ട്രോണിക് ഫാമിലി ബുക്ക്. വിവിധ മേഖലകളിലെ സേവനങ്ങള്‍ ലഭിക്കുന്നതിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഇലക്ട്രോണിക് ഫാമിലി ബുക്ക് നടപ്പിലാക്കുന്നത്. 2021 ഓടെ രാജ്യത്ത് സേവനങ്ങള്‍ക്കായുള്ള ക്യൂ എണ്‍പതു ശതമാനം കുറയ്ക്കാനാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എമിറേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചായിരിക്കും ഇലക്ട്രോണിക് ഫാമിലി ബുക്കിന്റെ പ്രവര്‍ത്തനം. ജൂലൈ ഒന്നു മുതല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വരും. വിവരങ്ങള്‍ പ്രത്യക തരത്തിലുള്ള ചിപ്പില്‍ രേഖപ്പെടുത്തിയ സ്മാര്‍ട്ട് കാര്‍ഡായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ.