Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ വെളിച്ചെണ്ണ വിലയിൽ വലിയതോതിലുള്ള ഇടിവ്. വേനൽച്ചൂട് വർദ്ധിച്ചതും, മായം ചേർന്നിട്ടുണ്ടാവാമെന്ന ആശങ്കയും വെളിച്ചെണ്ണ ഉപയോഗത്തില്‍ കുറവ് വരുത്തിയതാണ് വില കുറയാന്‍ ഇടയാക്കിയതെന്നാണ് ഈ മേഖലയിലുളളവരുടെ നിഗമനം. 20 രൂപയുടെ കുറവാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെളിച്ചെണ്ണയ്ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ലിറ്ററിന് 220 രൂപയായിരുന്ന വെളിച്ചെണ്ണ വില 200 രൂപയിലേക്കു താഴ്ന്നു.

ചെറുകിട മില്ലുകളില്‍ ഇതിലും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വെളിച്ചെണ്ണ വിൽപന നടക്കുന്നത്. അതേസമയം സംസ്ഥാനത്ത് കച്ചവടം ചെയ്യപ്പെടുന്ന ചില ബ്രാന്‍ഡഡ് വെളിച്ചെണ്ണയ്ക്ക് ഇപ്പോഴും ലിറ്ററിന് 250 രൂപയോളം വില ഇടാക്കുന്നതായും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *