Sun. Dec 22nd, 2024
മലപ്പുറം:

മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്ര പഞ്ചായത്തിൽ കൊവിഡ് പരിശോധന നടത്താത്തയാൾക്ക് കൊവിഡ് പൊസിറ്റീവെന്ന് അറിയിപ്പ് കിട്ടിയതായി പരാതി. ചേലേമ്പ്ര സ്വദേശി അമൃതയ്ക്കാണ് പരിശോധന നടത്താതെ ഫലം പൊസിറ്റീവായതായി ആരോഗ്യ വകുപ്പിൽ നിന്ന് അറിയിപ്പ് കിട്ടിയത്.പഞ്ചായത്തിൽ നടത്തിയ കൂട്ടപ്പരിശോധനയിൽ ആർടിപിസിആർ ടെസ്റ്റിന് അമൃത രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ പരിശോധനയ്ക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ അമൃതയുടെ കുടുംബം ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. കൂട്ടപ്പരിശോധന നടത്തിയതിൽ സംഭവിച്ച സാങ്കേതിക പിഴവാണ് അമൃതയ്ക്ക് പൊസിറ്റീവായി പരിശോധ ഫലം വരാൻ കാരണമായതെന്ന് ചേലേമ്പ്ര പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ അനിൽ കുമാർ പറഞ്ഞു.