Sun. Dec 22nd, 2024
അടിമാലി:

കണ്ടാൽ സയാമീസ്​ ഇരട്ടകൾ പോലെ രണ്ടു കാറുകൾ. നമ്പറും ഒരേപോലെ. ഒരു പരിശോധനക്കിടെ രണ്ടു കാറുകളും തങ്ങളുടെ ദൃഷ്​ടിയിൽപെട്ടതോടെ അതിനു പിന്നിലെ ‘രഹസ്യം’ തേടി മോ​ട്ടോർ വാഹനവകുപ്പ്​ സഞ്ചരിച്ചപ്പോൾ തെളിഞ്ഞത്​ ​തട്ടിപ്പിന്‍റെ അതിശയിപ്പിക്കുന്ന ‘നമ്പറുകൾ’.

മാേട്ടാേർ വാഹന വകുപ്പ് ഇടുക്കി എൻഫാേഴ്സ് മെന്റ് സ്ക്വാഡ് വെഹിക്കിൽ ഇൻസ്പെക്ടർ മുജീബിന്‍റെ നേതൃത്വത്തിൽ നടന്ന പരിശാേധനയിലാണ് ഒരേ നമ്പരിൽ ഒരേ പാേലെയുള്ള രണ്ട് കാറുകൾ പിടിച്ചെടുത്തത്. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി അഖിലിനെ പ്രതിചേർത്ത് മഹസർ തയാറാക്കിയ ശേഷം വാഹനങ്ങൾ പാെലീസിന് കെെമാറി.

കാെച്ചി-ധനുഷ്കാേടി ദേശീയ പാതയിൽ നേര്യമംഗലം കാഞ്ഞിരവേലി ജങ്​ഷനിൽ നിർത്തിയിട്ടിരിക്കുന്ന KL 08 BH 5960 കാർ കണ്ടു. ഇതിന്‍റെ നമ്പർ നാേട്ട് ചെയ്തിരുന്നു. കുറച്ച് കഴിഞ്ഞപ്പാേൾ ഇതേ നമ്പറിൽ മറ്റാെരു കാർ കടന്ന് പാേകുന്നത് കണ്ട മാേട്ടാേർ വെഹിക്കിൾ സംഘം പിന്തുടർന്ന് ഇരുകാറുകളും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടന്ന് നടത്തിയ പരിശാേധനയിൽ കാർ വിദേശത്തുള്ള നെല്ലികുഴി സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി.

ഇതിനു പിന്നാലെ അന്വേഷിച്ചപ്പോഴാണ്​ ഒ​രേ നമ്പറിനു പിന്നിലെ കള്ളക്കളികളുടെ ചുരുളഴിഞ്ഞത്​. അഖിൽ കവളങ്ങാട്ടുള്ള വർക്ക് ഷാേപ്പിൽ നിന്നാണ് ഈ കാർ സ്വന്തമാക്കിയത്. മൂന്നു ലക്ഷത്താേളം സി സി കുടിശ്ശികയുള്ള വാഹനം നിസ്സാര വിലക്ക് സ്വന്തമാക്കി.

By Divya