Wed. Jan 22nd, 2025
ആറ്റിങ്ങൽ:

ആറായിരത്തോളം വൈദ്യുതി കണക്ഷനുകളുള്ള വക്കം പഞ്ചായത്തിൽ മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കണമെന്ന് സിപിഐ എം വക്കം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാരുടെയും സ്ഥാപന ഉടമകളുടെയും വിദ്യാർത്ഥികളുടെയും നിരന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങൽ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ആർ ആർ ബിജുവിനെ ജനപ്രതിനിധികൾ നേരിൽ കണ്ടത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ബിജു ഉറപ്പു നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് ഷൈലജാ ബീഗം, ബി നൗഷാദ്, ജെ ജയ, അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവരാണ് പരാതി ബോധിപ്പിച്ചത്.

By Divya