Mon. Dec 23rd, 2024
കോഴിക്കോട്:

മേപ്പയ്യൂരിൽ വിരമിച്ച അധ്യാപക ദമ്പതികളെ വീടിൻ്റെ സമീപത്തെ വിറക് പുരയിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പയൂർ പട്ടോന കണ്ടി പ്രശാന്തിയിൽ കെ കെ ബാലകൃഷ്ണനെയും ഭാര്യ കുഞ്ഞിമാതയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിങ്ങപുരം സി കെ ജി ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു ബാലകൃഷ്ണൻ. ഇരിങ്ങത്ത് യു പി സ്കൂൾ റിട്ടയേർഡ് അധ്യാപികയാണ് കുഞ്ഞി മാത.

ദമ്പതികളുടെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നെന്നും ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് ഇൻസ്പെക്ടർ കെ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി നടപടികൾ പൂർത്തിയാക്കി.