Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മൻെറ്​ നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പദ്ധതിയായ ഹൃദയമുദ്രയുടെ ജില്ലതല ഉദ്ഘാടനം വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി അനിൽകുമാർ നിർവഹിച്ചു. മടവൂർ പഞ്ചായത്തിലെ ഞാറയിൽക്കോണം വാർഡിനെ സമ്പൂർണ ഡിജിറ്റൽ വാർഡായി പ്രഖ്യാപിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള ഡിജിറ്റൽ പഠനോപകരണങ്ങൾ വാർഡ് മെംബർ എൽ സുപ്രഭ നിർവഹിച്ചു.

കെ എസ്‌ ടി എം ജില്ല പ്രസിഡൻറ്​ സുമയ്യ കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷമീർ, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ആരിഫബീവി, മണ്ഡലം സെക്രട്ടറി നൗഫർ, ഹൃദയമുദ്ര ജില്ല കൺവീനർ അമീർ കണ്ടൽ, സലീന തുടങ്ങിയവർ പങ്കെടുത്തു.

By Divya