Mon. Dec 23rd, 2024
പടിഞ്ഞാറത്തറ:

വീടു പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങിയതോടെ ബന്ധു വീട്ടിലെ ഷെഡിൽ ജീവിതം തള്ളി നീക്കി വിധവയായ ആദിവാസി സ്ത്രീ. പടിഞ്ഞാറത്തറ പഞ്ചായത്ത് 13–ാം വാർഡിലെ തേനംമാക്കിൽ ആദിവാസി കോളനിയിലെ കുപ്പയാണ് വീട് ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. 3 വർഷം മുൻപാണ് ഇവർക്ക് വീട് നിർമിക്കാൻ പണം അനുവദിച്ചത്.

വീട് നിർമിക്കാൻ അനുവദിച്ച തുകയിൽ 3 ഗഡുക്കൾ ആയി പണം കൈപ്പറ്റിയെങ്കിലും തറയും ചുമരും കെട്ടിയിട്ട ശേഷം കരാറുകാരൻ മുങ്ങുകയായിരുന്നെന്ന് എസ്ടി പ്രൊമോട്ടർ പറഞ്ഞു. ഒട്ടേറെ തവണ കരാറുകാരനോട് പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും ഇവർ പറയുന്നു. വീട് നിർമാണം പൂർത്തിയാകാത്തതിനാൽ 2 വർഷമായി അയൽ വീട്ടിലെ താൽക്കാലിക ഷെഡിൽ ദുരിത ജീവിതം നയിക്കുകയാണ് ഇവർ.