Mon. Dec 23rd, 2024

കൊച്ചി:

കിറ്റക്സിൽ വീണ്ടും മിന്നൽ പരിശോധന. സംസ്ഥാന ഭൂഗർഭ ജല അതോറിറ്റിയാണ് എറണാകുളം കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ പരിശോധന നടത്തിയത്. പിടി തോമസ് എംഎൽഎ പരാതി ഉന്നയിച്ചതിനെ തുടർന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്ന് കിറ്റക്സ് ആരോപിച്ചു.

ഒരു മാസത്തിനുള്ളിൽ പന്ത്രണ്ടാമത്തെ പരിശോധനയാണ് കിറ്റക്സിൽ നടന്നത്. വിവിധ വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിച്ചേ നടത്തൂ എന്ന് വ്യക്തമാക്കിയിരുന്നെന്നും സർക്കാർ പ്രഖ്യാപനത്തിന് എതിരായ കാര്യങ്ങളാണിപ്പോൾ നടക്കുന്നതെന്നും കിറ്റക്സ് ചെയർമാൻ സാബു ജേക്കബ് ആരോപിച്ചു.

By Rathi N