Wed. Jan 22nd, 2025

പട്ടിക്കാട്​:

പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഡാം തുറക്കാന്‍ സാധ്യതയുള്ളതായി അസിസ്​റ്റൻറ്​ എക്‌സിക്യൂട്ടിവ് എൻജിനിയര്‍ അറിയിച്ചു. പീച്ചി ഡാം റിസര്‍വോയറിലെ ജലനിരപ്പ് 76.44 മീറ്ററില്‍ എത്തിയതിനാല്‍ ചൊവ്വാഴ്ച രാവിലെ പത്തിന് രണ്ടിഞ്ച് വീതം തുറക്കാന്‍ സാധ്യതയുണ്ട്.

പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്.

ചെവ്വാഴ്ച രാവിലെ എട്ടോടെ 76.65 മീറ്ററായി ഉയരും എന്നാണ് വിലയിരുത്തൽ. 76.65ന് മുകളില്‍ എത്തിയാലാണ് ഷട്ടറുകള്‍ തുറക്കുക.

By Rathi N