തൊടുപുഴ:
തോട്ടം മേഖലയിലെ കുട്ടികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും വേണ്ടി പദ്ധതി തയാറാകുനു. ജില്ല വികസന കമീഷണർ, ജില്ല ശിശു സംരക്ഷണ ഓഫിസർ എന്നിവരുടെ മേൽനേട്ടത്തിൽ ഇതുസംബന്ധിച്ച് പദ്ധതിയുടെ രൂപരേഖ തയാറാക്കി. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണവും ഇതോടൊപ്പം ലക്ഷ്യമിടുന്നു.
ചെറിയ കുട്ടികൾക്ക് കാർട്ടൂൺ മൊഡ്യൂൾ തയാറാക്കി അവരെ ബോവത്കരിക്കുന്നതടക്കമുള്ള പരിപാടികളാണ് വിഭാവനം ചെയ്യുന്നത്. സമഗ്ര ശിക്ഷ കേരള, തൊഴിൽ വകുപ്പ്, പൊലീസ് തുടങ്ങിയ മറ്റു വകുപ്പുകളുടെകൂടി അഭിപ്രായങ്ങൾതേടി പദ്ധതിയുടെ തയാറാക്കിവരുകയാണെന്നും 30ന് ചേരുന്ന യോഗത്തിനുശേഷം അന്തിമ രൂപമാകുമെന്നും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ എം.യു. ഗീത പറഞ്ഞു. എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക.