Sun. Dec 22nd, 2024
തെന്മല:

തമിഴ്നാട്ടിൽനിന്ന് നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ കേരള അതിർത്തി കടക്കുന്നത് തുടരുന്നു. ചരക്കുമായി എത്തുന്ന പല വാഹനങ്ങളുടെയും നമ്പർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറച്ചുവയ്ക്കുകയാണു ചെയ്യുന്നത്. ഇത്തരം വാഹനങ്ങൾ അപകടം വരുത്തിയാൽ കണ്ടെത്തുക എളുപ്പമല്ല. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ നമ്പർ മറച്ചുകൊണ്ടുള്ള വാഹനങ്ങൾ ശരവേഗത്തിലാണ് പായുന്നത്.

നമ്പർ പ്ലേറ്റ് മറയ്ക്കരുതെന്നാണു നിയമമെങ്കിലും പാലിക്കപ്പെടുന്നില്ല. പാതയിൽ പരിശോധനയ്ക്ക് നിൽക്കുന്ന പൊലീസിനെയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും മറികടന്നാണ് വാഹനങ്ങൾ ഓടുന്നത്. ആര്യങ്കാവ് ആർടിഒ ചെക്പോസ്റ്റിൽ പരിശോധിച്ചാൽ ഇത്തരം വാഹനങ്ങളെ പിടികൂടാൻ സാധിക്കും. വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്ന നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

By Divya