Sat. Apr 5th, 2025
മലപ്പുറം:

മക്കരപ്പറമ്പിൽ പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ചേർന്ന ലീഗ് യോഗത്തിനിടെ സംഘർഷം. ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സംഘർഷമുണ്ടായത്. ജില്ലാ സെക്രട്ടറി ഉമ്മർ അറക്കൽ അടക്കമുള്ള നേതാക്കളെ പ്രവർത്തകർ മക്കരപറമ്പ് ലീഗ് ഓഫീസിൽ പൂട്ടിയിട്ടു.

പഞ്ചായത്ത് പ്രസിഡന്റ് കൊവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
അതേസമയം പാർട്ടി തങ്ങളെ കേട്ടില്ലെന്ന് യൂത്ത് ലീഗ് ഭാരവാഹികൾ പറഞ്ഞു. പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദാലിയും പ്രതികരിച്ചു.