ആലപ്പുഴ:
വ്യാജ അഭിഭാഷകയുടെ വീട്ടിൽ പരിശോധന നടത്തി പൊലീസ് രേഖകൾ പിടിച്ചെടുത്തു. നിയമബിരുദമില്ലാതെ രണ്ടരവർഷത്തോളം അഭിഭാഷകയായി പ്രാക്ടീസ് ചെയ്ത രാമങ്കരി നീണ്ടിശ്ശേരിയിൽ സെസി സേവ്യറുടെ വീട്ടിൽ നോർത്ത് സിഐ കെപി വിനോദ്കുമാറിൻെറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നിയമപഠനവുമായി ബന്ധപ്പെട്ടതും ബാർ അസോസിയേഷനിൽ അംഗത്വം നേടാൻ ഉപയോഗിച്ചതുമായ വിവിധസർട്ടിഫിക്കറ്റുകളുടെ പകർപ്പുകളാണ് പിടിച്ചെടുത്തത്. അതേസമയം ഒളിവിൽപോയ സെസിസേവ്യറെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
ബാർ അസോസിയേഷൻ ഭാരവാഹികളോട് സെസി സേവ്യർ അംഗത്വം നേടിയതിൻെറയും തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതടക്കമുള്ള കാര്യങ്ങളുടെ മിനിറ്റ്സ് അടക്കമുള്ള രേഖകൾ തിങ്കളാഴ്ച ഹാജരാക്കാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.