Sat. Dec 28th, 2024
കടയ്ക്കൽ:

ഇട്ടിവ പഞ്ചായത്തിലെ കോട്ടുക്കൽ ഗുഹാക്ഷേത്രം–തച്ചക്കോട് റോഡ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. മുൻ എംഎൽഎ മുല്ലക്കര രത്‌നാകരൻ്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അമൃത അധ്യക്ഷയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ നൗഷാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈജു, ശ്രീദേവി, കെ ഓമനക്കുട്ടൻ പങ്കെടുത്തു.

By Divya