Wed. Jan 22nd, 2025

കൊല്ലം:

ജില്ലയിലെ പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍ കൂടി പോകുന്ന 277.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള തിരുവനന്തപുരം- കൊട്ടാരക്കര- അങ്കമാലി റോഡിന് ഭാരത്​മാല പദ്ധതി അംഗീകാരം നല്‍കി. കൊല്ലം -ചെങ്കോട്ട റോഡില്‍ 38 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡും 21 കിലോമീറ്റര്‍ ബ്രൗണ്‍ഫീല്‍ഡും റോഡിന് വികസനത്തിനായി ഭാരത്​മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പദ്ധതി സമയബന്ധിതമായി തീര്‍ക്കുമെന്നും മന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയില്‍ അറിയിച്ചു.

എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിന്​ മറുപടിയായാണ് വിവരം നല്‍കിയത്. 3694 കോടി രൂപയുടെ നാലു പദ്ധതികള്‍ ഇപ്പോള്‍ വിവിധ ഘട്ടത്തിലാണ്. 20,592 കോടി രൂപയുടെ 264 കിലോമീറ്റര്‍ റോഡി​ൻെറ ഏഴ്​ പദ്ധതികള്‍ 2020 ല്‍ അനുവദിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 26,917 കോടി രൂപയുടെ 255 കിലോമീറ്റര്‍ റോഡ് വികസനത്തിനുള്ള എട്ട്​ പദ്ധതികള്‍ അനുവദിക്കുന്നതിനായി രൂപകൽപന ചെയ്യുന്നു

By Divya