Sun. Feb 23rd, 2025
അടിമാലി:

ടൗണിൻ്റെ നെറുകയിൽ നിന്നോണം പതഞ്ഞൊഴുകി പായും അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു. മൺസൂൺ എത്തിയതോടെ ജലസമൃദ്ധമാണ്‌. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതത്തിന്റെ ഒത്ത ചുവട്ടിൽ നിന്നും വേണ്ടുവോളം ഭംഗിയാസ്വദിക്കാം.

വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം മൺസൂൺകാലത്ത് അടിമാലി ടൗണിലൂടെ പോകുന്നവരുടെ ഇഷ്ട കാഴ്ച്ചയാണ്. കൊരങ്ങാട്ടിയിൽ നിന്നും ആരംഭിച്ച് തലമാലി കുടിയിലൂടെ ഒഴുകി അടിമാലിയുടെ ഹൃദയ ഭാഗത്തേക്ക് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ദേവിയാർ പുഴയിൽ സംഗമിക്കും.

ഇത്‌ ഏവരുടെയും മനസ്സിനെ കുളിരണിയിക്കുന്നത്‌. ടൗണിൽ നിന്നും അപ്‌സരക്കുന്ന് കൊരങ്ങാട്ടി വഴി സഞ്ചരിച്ചാൽ ഒരു കി മീറ്ററിനടുത്തേ വെള്ളച്ചാട്ടത്തിലേക്കുള്ളു.
ടൗണിൽ നിന്നും കൊരങ്ങാട്ടിയിലേക്കുള്ള യാത്ര ആരംഭിക്കും മുതൽ ഈ ജലപാതത്തിന്റെ ഇരമ്പലും രൗദ്രതയും കണ്ട് യാത്ര തുടരാം.

ജലപാതത്തിന് ഒത്തമുകളിൽ നിന്നുള്ള അടിമാലിയുടെ വിദൂര കാഴ്ച്ചക്കും സൗന്ദര്യമുണ്ട്. മൺസൂൺ സജീവമായി ജലസമൃദ്ധി കൂടിയാകുമ്പോൾ കാഴ്ച്ചക്ക് പിന്നെയും അഴകേറും. ഭംഗിയാസ്വദിക്കാനും ചിത്രങ്ങൾ പകർത്താനും എത്തുന്നവരുമുണ്ട്‌.

By Divya