Sun. Dec 22nd, 2024
പാണത്തൂർ:

പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ സിഡിഎസ്. വന്യമൃഗ ശല്യം മൂലം മറ്റു കൃഷികൾ ചെയ്യാൻ പ്രയാസം നേരിടുന്ന വനാതിർത്തികളിലെ കർഷകർക്ക് മറ്റൊരു വരുമാന മാർഗമാകുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിക്ക് ജില്ലാ മിഷൻ ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

പനത്തടി പഞ്ചായത്തിൽ ഏലയ്ക്ക കൃഷിക്ക് അനുയോജ്യ കാലാവസ്ഥയുള്ള റാണിപുരം, കുറിഞ്ഞി, പനത്തടി വാർഡുകൾ കേന്ദ്രീകരിച്ചാണ് കൃഷി വ്യാപനം ലക്ഷ്യമിടുന്നത്. നിലവിൽ കുറിഞ്ഞിയിലെ ജ്യോതി ജെഎൽജി ഏലയ്ക്ക കൃഷി ചെയ്ത് വരുന്നുണ്ട്. കൂടുതൽ ജെഎൽജികൾ രൂപീകരിച്ച് കാലാവസ്ഥ അനുയോജ്യമായ പനത്തടിയിലെ വിവിധ പ്രദേശങ്ങളിൽ കൂടി കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം.

കുടുംബശ്രീ ജില്ലാ മിഷന്റെ ഫാം ലൈവ്‌ലിഹുഡിൽ ഉൾപ്പെടുത്തിയാണ് കൃഷി. ഉൽപന്നം സിഡിഎസിന്റ ‘മാ’ (മിഷൻ ഫോർ പോവർട്ടി അലിവേഷൻ ആക്റ്റിവിറ്റീസ്) ബ്രാൻഡിൽ ഏലയ്ക്ക വിപണിയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.